തുടര്‍ച്ചയായ നാലാംദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 നവം‌ബര്‍ 2023 (13:51 IST)
തുടര്‍ച്ചയായ നാലാംദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വിപണിയില്‍ 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 45,000 രൂപയാണ് വിലയായി.
 
കഴിഞ്ഞ നാല് ദിവസം കൊണ്ട് 280 രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 5,625 രൂപയാണ് വില. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍