എയര്‍ ഇന്ത്യ എക്സ്പ്രസില്‍ 30 കിലോ ബാഗേജ് സൗജന്യം
ഇന്ത്യയില്‍ നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് 30 കിലോഗ്രാം ബാഗേജ് സൗജന്യമായി അനുവദിച്ചു. പ്രത്യേക പ്രമോഷന്‍ പരിപാടികളുടെ ഭാഗമായാണ് ഇളവ്. ഈ വര്‍ഷം മുഴുവന്‍ ഈ ഇളവ് ലഭ്യമാകും. ഓഫര്‍ ഈ വര്‍ഷം ജൂണില്‍ അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ പിന്നീട് ഈ വര്‍ഷം മുഴുവന്‍ നീട്ടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. മധ്യപൂര്‍വേഷ്യന്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കും ഈ ഇളവ് ലഭ്യമാണ്. ജൂണ്‍ അഞ്ചിനുമുമ്പ് ടിക്കറ്റ് ബുക്കുചെയ്തവര്‍ക്കും ഇളവ് അനുവദിക്കപ്പെടും. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസിലോ അംഗീകൃത ട്രാവല്‍ ഏജന്റുകളുമായോ ബന്ധപ്പെടണമെന്ന് വക്താവ് അറിയിച്ചു.