വ്യോമസേനയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Webdunia
ബുധന്‍, 18 ജൂണ്‍ 2014 (12:38 IST)
ഇറാഖിലെ സ്ഥിതി അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ ഇറാഖിലേക്ക് പോകാന്‍ തയ്യാറായിരിക്കാന്‍ വ്യോമസേനയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. വ്യോമസേനയുടെ സി 130 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങാണു ഇറാഖിലേക്കു പോകാന്‍ സജ്ജമാക്കിയിരിക്കുന്നത്.

എന്നാല്‍ ഇറാഖിലേക്കു പോകാന്‍ ഔദ്യോഗിക അറിയിപ്പ് ഇതുവരെ വ്യോമസേനക്കു ലഭിച്ചിട്ടില്ല. ഇതിനിടെ ഇറാഖില്‍ ജോലി ചെയ്യുന്നവരോടു എത്രയും വേഗം നാട്ടിലേക്കു തിരിക്കാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നിര്‍ദ്ദേശപ്രകാരം പ്രശ്നപരിഹാരത്തിനായുള്ള അടിയന്തര യോഗം ദില്ലിയില്‍ ചേര്‍ന്നു.

ഇന്ത്യന്‍ വംശജരെ സുരക്ഷിതരായി നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സുഷമാ സ്വരാജ് അറിയിച്ചു. മുസോളിലും തിക്രിത്തിലുമായി 80 ലധികം ഇന്ത്യക്കാരാണ് നാട്ടിലെത്താ‍നാവാതെ കഴിയുന്നത്. സുഷമാ സ്വരാജ് നേരിട്ടാണ് ഇറാഖ് പ്രശനത്തിലിടപെടുന്നതെന്ന് വിദേശകാര്യ സെക്രട്ടെറി സയിദ്ദ് അക്ബറുദ്ദീന്‍ അറിയിച്ചു.