എയര്‍ഏഷ്യ രാജ്യത്ത് ഒരു പുതിയ റൂട്ടുകൂടി ആരംഭിക്കുന്നു. ഗുവാഹട്ടിയില്‍നിന്ന് ഇംഫാലിലേക്കാണ് പുതിയ സര്‍വീസ്. പുതിയ റൂട്ടിന്റെ ഉദ്‌ഘാടന ദിവസം കിലോമീറ്ററിന് ഒരു രൂപ നിരക്കില്‍ മാത്രമാവും യാത്രക്കാരില്‍നിന്നും ടിക്കറ്റ് നിരക്കായി ഈടാക്കുകയുള്ളുവെന്ന് എയര്‍ഏഷ്യ അധികൃതര്‍ വ്യക്‌തമാക്കി.
900 രൂപയായിരിക്കും പുതിയ റൂട്ടിന്റെ നിരക്ക്. ജൂണ്‍ ഏഴുവരെ ടിക്കറ്റുകള്‍ ബുക്കുചെയ്യാന്‍ അവസരമുണ്ട്. ജൂണ്‍ 25 മുതല്‍ അടുത്ത വര്‍ഷം മേയ് 31വരെയുള്ള ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാം. രാജ്യത്ത് ഡല്‍ഹി, വിശാഖപട്ടണം, ഇംഫാല്‍, ചെന്നൈ, കൊച്ചി, ഗോവ, ഛണ്ഡിഗഡ്, ജയ്‌പൂര്‍, പുനെ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് എയര്‍ഏഷ്യയ്‌ക്ക് നിലവില്‍ സര്‍വീസുകളുണ്ട്.