ധനമന്ത്രി പനീര്‍‌ശെല്‍‌വം തമിഴ്നാട് മുഖ്യമന്ത്രിയാകും

Webdunia
ഞായര്‍, 28 സെപ്‌റ്റംബര്‍ 2014 (16:56 IST)
ജയലളിതയുടെ പിന്‍‌ഗാമിയായി ധനമന്ത്രി ഒ പനീര്‍‌ശെല്‍‌വത്തെ തെരഞ്ഞെടുത്തു. ഒ പനീര്‍‌ശെല്‍‌വം തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. ഇത് സംബന്ധിച്ച് അന്തിമതീരുമാനം ബാംഗ്ലൂരില്‍ ജയിലില്‍ കഴിയുന്ന ജയലളിതയുടേതായിരുന്നു. തുടര്‍ന്ന് ചെന്നൈയില്‍ അണ്ണാ ഡിഎംകെ എംഎഎല്‍ എമാരുടെ യോഗം ചേര്‍ന്ന് പുതിയ നിയമസഭാക്ഷിനേതാവായി ഒ പനീര്‍‌ശെല്‍‌വത്തെ തെരഞ്ഞെടുത്തു.
 
ജയലളിതയ്‌ക്ക് പൂര്‍ണ്ണ പിന്തുണയുമായി മന്ത്രിസഭയില്‍ മുഖ്യ വകുപ്പുകള്‍ കൈകാര്യം ചെയ്‌തുകൊണ്ട്‌ ഒപ്പം നിന്നിരുന്ന വ്യക്‌തിയാണ്‌ ഇദ്ദേഹം. 2011ല്‍ താന്‍സി ഭൂമി ഇടപാട്‌ കേസില്‍ മുഖ്യമന്ത്രിപദം ഒഴിയേണ്ടി വന്നപ്പോള്‍ പിന്‍നിരയിലിരുന്ന ഒ പനീര്‍ശെല്‍വത്തെയാണ്‌ ജയലളിത മുഖ്യമന്ത്രിയാക്കിയത്‌. 
 
രാഷ്ട്രീയ ഉപദേശകയും മലയാളിയുമായ ഷീല ബാലകൃഷ്ണന്‍ ഐ എ എസ്, നഗരവികസന മന്ത്രി വൈത്തിലിംഗം, ഗതാഗതമന്ത്രി സെന്തില്‍ ബാലാജി, വൈദ്യുതിമന്ത്രി നത്തം വിശ്വനാഥന്‍ എന്നിവരുടെ പേരുകളും മുഖ്യമന്ത്രിസ്‌ഥാനത്തേക്ക്‌ പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ജയലളിതയുടേതാകും.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.