ഗുജറാത്ത് മുഖ്യമന്ത്രിയായി ആനന്ദിബെന്‍ ചുമതലയേറ്റു

Webdunia
വ്യാഴം, 22 മെയ് 2014 (15:29 IST)
ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഗുജറാത്തിന്‍റെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് ഇവര്‍. ഗവര്‍ണര്‍ കമലാ ബെനിവാള്‍ ആനന്ദിബെന്നിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി ദേശീയ പ്രസിഡന്റെ രാജ്നാഥ്സിംഗ്, എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനത്തെിയിരുന്നു.