നാലു വർഷത്തിന് മുൻപ് വിടുതൽ നൽകില്ല, രഹസ്യങ്ങൾ പുറത്തുപറയരുത്, അഗ്നിപഥ് വിജ്ഞാപനം പുറത്ത്

Webdunia
തിങ്കള്‍, 20 ജൂണ്‍ 2022 (16:55 IST)
അഗ്നിപഥ് പദ്ധതിപ്രകാരം സേവനമനുഷ്ടിക്കുന്ന നാലു വർഷക്കാലത്തിനിടെ ലഭിക്കുന്ന രഹസ്യവിവരങ്ങൾ അഗ്നിവീരർ പുറത്ത് പറയരുതെന്ന് കരസേന. പദ്ധതിയുടെ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച പരാമർശമുള്ളത്. അഗ്നിപഥ് പദ്ധതി നിലവിൽ വരുന്നതോടെ അഗ്നിവീറുകൾക്ക് മാത്രമെ സേനയിൽ റെഗുലർ ആയി നിയമനം ലഭിക്കുവെന്നും വിജ്ഞാപനത്തിൽ പറയുന്നു.
 
വ്യവസ്ഥകൾ അംഗീകരിച്ച് അഗ്നിവീരന്മാരായി ചേർന്നാൽ നാലു വർഷത്തിന് മുൻപ് വിടുതൽ അനുവദിക്കില്ല. പ്രത്യേക കേസുകളിൽ അധികൃതരുടെ അനുമതിയോടെ വിടുതൽ നൽകും. കര,വ്യോമ,നാവിക മേഖലകളിൽ എവിടെയും അഗ്നിവീറുകളെ നിയമിക്കാം. വർഷത്തിൽ 30 അവധി അനുവദിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article