യുവാവ് തന്റെ കാമുകിക്ക് അയച്ച പ്രണയലേഖനം ട്രായ് പരസ്യമാക്കി. ‘മേരി മോളൂട്ടി’ എന്ന് അഭിസംബോധന ചെയ്ത കത്താണ് ട്രായ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മൂന്ന് ദിവസം മുന്‍പ് നെറ്റ് ന്യൂട്രാലിറ്റിയെപ്പറ്റി അഭിപ്രായമറിയിച്ച് ട്രായ്ക്ക് ലഭിച്ച 10 ലക്ഷത്തിലേറെ കത്തുകള്‍ ട്രായ് പരസ്യപ്പെടുത്തിയിരുന്നു. ഇതില്‍പ്പെട്ടതാണ് ഈ കത്ത്. കത്ത് ഐ ഡിമാറി അയച്ചതാണെന്നാണ് കരുതപ്പെടുന്നത്. കത്തില്‍ പ്രണയിനിയോടുള്ള തന്റെ സ്നേഹമാണ് യുവാവ് പറയുന്നത്.
ഇമെയില്‍ ഐഡി പുറത്ത് വിട്ട ട്രായിയുടെ നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഐ ഡി പുറത്തുവിട്ടതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ട്രായ് വെബ്സൈറ്റ് ‘അനോണിമസ് ഇന്ത്യ’ ഹാക്ക് ചെയ്തിരുന്നു. കത്ത് ഇതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്.