ഹിജാബ് നിരോധനത്തിന് പിന്നാലെ കർണാടകയിൽ പുതിയ വിവാദം. ബെംഗളൂരുവിലെ ക്ലാരൻസ് ഹൈസ്കൂളിൽ ബൈബിൾ നിർബന്ധമാക്കിയെന്നാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ ആരോപണം. കുട്ടികൾ സ്കൂളിലേക്ക് ബൈബിൾ കൊണ്ടുവരുന്നത് മാതാപിതാക്കൾ തടയരുതെന്ന് അധികൃതർ ആവശ്യപ്പെട്ടുവെന്നാണ് സംഘടനയുടെ ആരോപണം. ക്രൈസ്‌തവരല്ലാത്ത കുട്ടികളോടും ഇത്തരത്തിൽ നിർബന്ധമായി ബൈബിൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടതായാണ് ആരോപണത്തിൽ പറയുന്നത്.