സമൂഹത്തിലെ ജനങ്ങള്‍ക്ക് മാത്രമല്ല തിരിച്ചറിയൽ കാര്‍ഡ് വേണ്ടത്. ആധാറിന് സമാനമായ ഏകീകൃത തിരിച്ചറിയൽ രേഖ രാജ്യത്തു പശുക്കൾക്കും ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഈ രേഖകള്‍ ഒരു പരിധിവരെ കാലികളെ തിരിച്ചറിയാനും കന്നുകാലികളെ കടത്തുന്നതു തടയാനും സഹായിക്കും.
കന്നുകാലികളെ ബംഗ്ലദേശ് അതിർത്തിയിലൂടെ കടത്തുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് അഖിൽഭാരത് കൃഷിഗോസേവാ സംഘ് നൽകിയ ഹർജിയിൽ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയം രൂപം നൽകിയ സമിതിയാണ് ഇത്തരത്തില്‍ പശുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് രൂപപ്പെടുത്തണം എന്ന് നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശിച്ചത്.
കാര്‍ഡില്‍ കാലികളുടെ പ്രായം, ഇനം, പൊക്കം, ശരീര വലുപ്പം, നിറം, കൊമ്പിന്റെയും വാലിന്റെയും പ്രത്യേകതകൾ, തിരിച്ചറിയാനുള്ള അടയാളങ്ങൾ രേഖപ്പെടുത്തണം. അതുപോലെ ഉപേക്ഷിക്കപ്പെടുന്ന പശുക്കള്‍ക്കായി സംരക്ഷണ ഭവനങ്ങൾ ഉണ്ടാക്കണമെന്നും ആഭ്യന്തര മന്ത്രാലയം സമിതി നിർദേശിച്ചിട്ടുണ്ട്.