സ്വന്തം മകള്‍ പരസ്യമായി ചുംബിച്ചാല്‍ അംഗീകരിക്കുമോയെന്ന് ശോഭന
സ്വന്തം മകള്‍ പരസ്യമായി ചുംബിച്ചാല്‍ അംഗീകരിക്കാനാവുമോ എന്ന് പ്രശസ്ത നടിയും നര്‍ത്തകിയുമായ ശോഭന. ബാംഗളൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭന.
ചുംബനം തികച്ചും വ്യക്‌തിപരവും സ്വകാര്യവുമായ കാര്യമാണെന്നും എന്തിനാണ് ഇവര്‍ ഇത് പരസ്യമാക്കുന്നതെന്ന് അറിയില്ലെന്നും ശോഭന പറഞ്ഞു.
സമരം ശരിയാണെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ സ്വന്തം മകള്‍ ഇങ്ങനെ ചെയ്‌താന്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിങ്ങള്‍ക്ക് അതിനെ അംഗീകരിക്കാനാവുമോ ശോഭന ചോദിച്ചു.