ട്വിസ്റ്റുമായി ലെന, ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിൻ്റെ ക്യാപ്റ്റനുമായി വിവാഹിതയായെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റ്

അഭിറാം മനോഹർ

ചൊവ്വ, 27 ഫെബ്രുവരി 2024 (19:37 IST)
Lena marriage
ഇന്ന് രാവിലെയാണ് ഇന്ത്യയുടെ അഭിമാന പദ്ധതിയായ ബഹിരാകാശ ദൗത്യത്തിന്റെ തലവനായി മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രശാന്ത് ബാലകൃഷ്ണനടക്കം 4 പേരാണ് സംഘത്തിലുള്ളത്. ഇപ്പോഴിത വ്യോമസേന ഉദ്യോഗസ്ഥനായ പ്രശാന്ത് ബാലകൃഷ്ണനുമായി തന്റെ വിവാഹം 2024 ജനുവരി 27ന് കഴിഞ്ഞിരുന്നതായി അറിയിച്ചിരിക്കുകയാണ് സിനിമാതാരമായ ലെന. ഒരു പരമ്പരാഗതമായ ചടങ്ങിലാണ് വിവാഹിതരായതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ താരം അറിയിച്ചു.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Lenaa ലെന (@lenaasmagazine)

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ന് ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള സംഘാഗങ്ങളെ അവതരിപ്പിച്ചത്. പാലക്കാട് സ്വദേശിയായ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് പുറമെ ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, അജിത് കൃഷ്!ണന്‍, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരെയാണ് തെരഞ്ഞെടുത്തത്. നാല് പേര്‍ക്കും പ്രധാനമന്ത്രി മോദി വേദിയില്‍ വെച്ച് ആസ്ട്രനോട്ട് ബാഡ്!ജുകളും സമ്മാനിച്ചു. വ്യോമസേനയിലെ പൈലറ്റുമാരാണ് നാലു പേരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍