കൃത്യസമയത്ത് ആംബുലന്‍സ് കിട്ടാതിരുന്നതിനെ തുടര്‍ന്ന് മറാത്തി നടിയും നവജാത ശിശുവും മരിച്ചു. മറാത്തി സിനിമാ താരം പൂജ സന്‍ജറും നവജാത ശിശുവുമാണ് മരിച്ചത്. പ്രസവം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം.
പ്രസവവേദന അനുഭവപ്പെട്ടതോടെ ഞായറാഴ്‍ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പൂജയെ ഹിംഗോളി ജില്ലയില്‍ ഗോര്‍ഗോണിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍ പ്രസവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞ് മരിച്ചു.
തുടര്‍ന്ന് പൂജയുടെ ആരോഗ്യനില വഷളാകുകയും പൂജയെ ഉടന്‍ തന്നെ ഹിംഗോളിയിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയുമായിരുന്നു. പരിഭ്രാന്തരായ ബന്ധുക്കള്‍ നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് പൂജയെ എത്തിക്കുന്നതിനായി നിരവധി ആംബുലന്‍സ് നമ്പറുകളില്‍ ബന്ധപ്പെട്ടെങ്കിലും ആരും എത്തിയില്ല.