തമിഴ്‌നാട് പിടിക്കണം, നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനമുടനീളം യാത്ര നടത്താനൊരുങ്ങി വിജയ്

അഭിറാം മനോഹർ

തിങ്കള്‍, 17 ജൂണ്‍ 2024 (17:36 IST)
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനമുടനീളം യാത്ര നടത്താനൊരുങ്ങി നടനും തമിഴക വെട്രിക് കഴകം(ടിവികെ) നേതാവുമായ വിജയ്. 2026ലെ തിരെഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരെ സജ്ജമാക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് യാത്ര. എല്ലാ ജില്ലകളിലെ പ്രവര്‍ത്തകരെയും വിജയ് നേരിട്ട് കാണുമെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടരിയായ ബുസി ആനന്ദ് പറഞ്ഞു.
 
2026 നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി നിലവില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയ്ക്ക് ശേഷം ഒരു സിനിമ കൂടിയാകും വിജയ് ചെയ്യുക. വിജയ് മക്കള്‍ ഇയക്കം എന്ന ആരാധക സംഘടനയെ പാര്‍ട്ടിയുടെ ഭാഗമാക്കാനുള്ള നടപടികളാണ് ഏതാനും മാസങ്ങളായി നടക്കുന്നത്. പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ അപേക്ഷ തിരെഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍