വിജയ്യുടെ 50-ാം ജന്മദിനം, കേരളത്തില്‍ മാത്രമല്ല 'പോക്കിരി' റീ-റിലീസ്,ജൂണ്‍ 21 ന് തിയേറ്ററുകളില്‍ എത്തുന്ന നടന്റെ സിനിമകള്‍

കെ ആര്‍ അനൂപ്

ശനി, 15 ജൂണ്‍ 2024 (15:19 IST)
Pokkiri
നടന്‍ വിജയ് തന്റെ 50-ാം ജന്മദിനം ജൂണ്‍ 21 ന് ആഘോഷിക്കും. 'പോക്കിരി'യുടെ നിര്‍മ്മാതാക്കള്‍ ചിത്രം തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. ഗില്ലി വിജയത്തിന് പിന്നാലെ പോക്കിരി വീണ്ടും ബിഗ് സ്‌ക്രീനുകളില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.
വിജയുടെ 'ഗില്ലി', സൂര്യയുടെ 'ഗജിനി', കമല്‍ഹാസന്റെ 'ഇന്ത്യന്‍' തുടങ്ങിയ സിനിമകളാണ് പുതിയ റീ-റിലീസുകള്‍.ആ സിനിമകളോടൊപ്പം വിജയ്യുടെ 'പോക്കിരി'യും അതേ ശ്രദ്ധ നേടുമോ എന്നതാണ് വലിയ ചോദ്യം.
ചിത്രം കേരളത്തില്‍ മാത്രം റീ റിലീസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ തമിഴ്‌നാട്ടിലും റിലീസ് ചെയ്യും. ജൂണ്‍ 21ന് 'പോക്കിരി'ക്ക് പുറമെ വിജയ്യുടെ 'വില്ലു'വും തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യും.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍