മമ്മൂട്ടി സാറിന്റെ ആ സിനിമ വളരെ സ്‌പെഷ്യലാണ്, ഒരുപാട് പേര്‍ക്ക് ഞാന്‍ സജസ്റ്റ് ചെയ്തു: വിജയ് സേതുപതി

അഭിറാം മനോഹർ

തിങ്കള്‍, 17 ജൂണ്‍ 2024 (14:57 IST)
Vijay Sethupathi
മലയാള സിനിമയെ പറ്റിയും മമ്മൂട്ടിയുടെ അഭിനയത്തെ പറ്റിയും തുറന്ന് സംസാരിച്ച് മലയാളികളുടെ പ്രിയപ്പെട്ട തമിഴ് സിനിമാ താരമായ വിജയ് സേതുപതി. വിജയ് സേതുപതിയുടെ അന്‍പതാമത് സിനിമായ മഹാരാജ തിയേറ്ററുകളില്‍ വമ്പന്‍ പ്രതികരണം നേടി മുന്നേറുന്നതിനിടെ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് മമ്മൂട്ടി സിനിമയെ പറ്റി സേതുപതി വാചാലനായത്.
 
പ്രേമലു ഞാന്‍ 2 തവണ കണ്ടു. അതിലെ കാസ്റ്റിംഗ് ഗംഭീരമായിരുന്നു. നായകനും നായികയും മാത്രമല്ല. എല്ലാ കഥാപാത്രങ്ങളും. അതുപോലെ തന്നെ മഞ്ഞുമ്മല്‍ ബോയ്‌സ്,ഭ്രമയുഗം, കാതല്‍ എല്ലാം കണ്ടു.എന്നാല്‍ ഏറെ സ്‌പെഷ്യലായി തോന്നിയ സിനിമ നന്‍പകല്‍ നേരത്ത് മയക്കമാണ്. എന്തൊരു സിനിമയാണത്. ഞാന്‍ ഒരുപാട് പേരോട് ആ സിനിമ കാണണമെന്ന് പറഞ്ഞു. ആ സിനിമ കാണുമ്പോള്‍ ഒരു പ്രത്യേക അവസ്ഥയാണ്. എല്ലാവര്‍ക്കും ആ സിനിമ മനസിലാകണമെന്നില്ല. എന്നാല്‍ എനിക്ക് ആ സിനിമ വളരെ ഇഷ്ടമായി. അതില്‍ മമ്മൂക്ക ശിവാജി ഗണേശനെ അനുകരിക്കുന്ന ഒരു രംഗമുണ്ട്. മമ്മൂക്ക ഒരേ സമയം 2 കഥാപാത്രങ്ങളായി മാറുന്നതെല്ലാം നന്നായിരുന്നു. അവസാനം അദ്ദേഹം മലയാളിയായി മാറുന്നതെല്ലാം ഗംഭീരമാണ്. വിജയ് സേതുപതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍