മുഖ്യമന്ത്രിയുടെ ധാർഷ്ട്യം പരാജയ കാരണമായി, മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല, സർക്കാരിനും പിണറായിക്കും സിപിഐ യോഗത്തിൽ രൂക്ഷവിമർശനം
തിരെഞ്ഞെടുപ്പില്‍ തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായത്. പൗരത്വ നിയമത്തിനെതിരായ യോഗങ്ങള്‍ മതയോഗങ്ങളായി മാറി. അമിത പ്രാധാന്യമാണ് മത മേധാവികള്‍ക്ക് നല്‍കിയത്. ഇതോടെ ഈഴവ,പിന്നോക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടു. നവകേരള സദസ്സിനെ ദൂര്‍ത്തായാണ് ജനം കണ്ടത്. പരിപാടിക്കായി വലിയ പണപ്പിരിവ് നടന്നു. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചു. സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രകടനം മോശമാണെന്നും സികെ ചന്ദ്രപ്പന്റെയും വെളിയം ഭാര്‍ഗവന്റെയും കാലത്തെ പോലെ തിരുത്തല്‍ ശക്തിയാക്കാന്‍ സിപിഐയ്ക്ക് ഇന്ന് സാധിക്കുന്നില്ലെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.