സ്വർണ്ണം വാങ്ങിയ ശേഷം പണം നൽകാതെ പറ്റിച്ചു; നടനും ഭാര്യയും അറസ്റ്റിൽ

ബുധന്‍, 19 ജൂണ്‍ 2019 (09:42 IST)
കടത്തിൽ സ്വർണ്ണം വാങ്ങിയ ശേഷം പണം നൽകാതെ പറ്റിച്ച നടനും ഭാര്യയും അറസ്റ്റിൽ. മറാത്ത താരം മിലിന്ദ് ദസ്താനെയും ഭാര്യയുമാണ് സ്വർണ്ണം വാങ്ങിയ 25 ലക്ഷം രൂപ നൽകാതെ പറ്റിച്ചതിന്റെ പേരിൽ പൊലീസ് പിടിയിലായത്. 'തുജ്യത് ജീവ് രംഗ്ല' എന്ന മറാത്തി സീരിയലിൽ മുഖ്യ വേഷം ചെയ്യുന്ന താരമാണ് മിലിന്ദ്.
 
കഴിഞ്ഞ വർഷമാണ് മിലിന്ദും ഭാര്യ സയാലിയും പിഎൻ ഗാഡ്ഗിൽ ജുവലറിയിൽ നിന്ന് 25 ലക്ഷം വിലമതിക്കുന്ന സ്വർണ്ണ്-വജ്രാഭരണങ്ങൾ കടത്തിൽ വാങ്ങിയത്. മുംബൈയിലെ തങ്ങളുടെ ഫ്ലാറ്റ് വിൽപ്പന ആയ ശേഷം പണം നൽകാമെന്നായിരുന്നു ജുവലറി അധികൃതരെ അറിയിച്ചത്. എന്നാൽ ഒരു വർഷമായിട്ടും പണം നൽകാത്തതിനെ തുടർന്ന് ഉടമകൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
 
തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തതത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജൂൺ 21വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍