ആസിഡുമായി സുഹൃത്തിനെ കൊല്ലാനായി ഇറങ്ങിത്തിരിച്ച യുവതി പൊള്ളലേറ്റു മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡ
ജില്ലയിലെ കീസരപ്പള്ളി ദേശീയ പാതയിലാണ് സംഭവം. ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്സായ റാണി എന്ന യുവതിയാണ് മരിച്ചത്. ബൈക്കില്‍ യാത്രചെയ്യവേ അബദ്ധത്തില്‍ ആസിഡ് ശരീരത്തില്‍ വീണതാണു യുവതിയുടെ മരണത്തിനിടയാക്കിയത്. സംഭവത്തെപ്പറ്റി പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ രണ്ടു മാസം മുന്‍പ് ഭര്‍ത്താവുമായി വിവാഹമോചിതയായ റാണി തന്റെ സുഹൃത്തായ വി കെ രാജേഷിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു ഇതിനെക്കുറിച്ച് കൂട്ടുകാരികളുമായി റാണി ചര്‍ച്ച ചെയ്തു. ഇതിന് ശേഷം രാജേഷിനെ ആസിഡ് എറിഞ്ഞ് കൊല്ലാന്‍ തീരുമാനിച്ച റാണി ആസിഡ് ബാഗില്‍ കരുതി റാണി ശനിയാഴ്ച വൈകിട്ട് രാജേഷിനെ വിളിച്ചു വരുത്തി
അതിനു ശേഷം അയാളോടൊപ്പം ബൈക്കിനുപിറകില്‍ കയറി കീസരപ്പള്ളി ദേശീയ പാതയിലെ ആളൊഴിഞ്ഞ സ്ഥലത്തക്കു പോകാന്‍ ആവശ്യപ്പെട്ടു. ബൈക്കില്‍ പോകവേ ആസിഡ് രാജേഷിന്റെ മുഖത്തൊഴിക്കാന്‍ റാണി ശ്രമിക്കുകയും ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു. നിലത്തുവീണ റാണിയുടെ മുകളിലേക്ക് കുപ്പി പൊട്ടി ആസിഡ് മറിഞ്ഞു. രാജേഷ് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഇതുവഴിവന്ന യാത്രക്കാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. റാണിയെ അജ്ഞാതര്‍ ആസിഡു കൊണ്ട് പൊള്ളലേല്‍പ്പിച്ചു എന്നാണ് പോലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇവരുടെ സുഹൃത്തുക്കളുടെ മൊഴി എടുത്തിനു ശേഷമാണ് സംഭവം പുറത്തായത്.