അപകടം സംഭവിച്ചാല്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് കാട്ടി നഷ്ടപരിഹാരം നല്‍കാതിരിക്കാനാകില്ലെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍
ശനി, 17 ഓഗസ്റ്റ് 2024 (16:34 IST)
അപകടം സംഭവിച്ചാല്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് കാട്ടി നഷ്ടപരിഹാരം നല്‍കാതിരിക്കാനാകില്ലെന്ന് ഹൈക്കോടതി. കര്‍ണാടക ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹെല്‍മറ്റ് ധരിക്കാത്തത് നിയമലംഘനമാണെങ്കിലും അത് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് ഒരാളെ അയോഗ്യനാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് സോമശേഖരന്‍ ജസ്റ്റിസ്, ചില്ലക്കൂര്‍ സുമലത എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഒരു ഹര്‍ജി പരിഗണിക്കവേ ഇക്കാര്യം വ്യക്തമാക്കിയത്. 2016 മാര്‍ച്ച് അഞ്ചിന് ബാംഗ്ലൂര്‍ -മൈസൂര്‍ റോഡിലുണ്ടായ അപകടത്തില്‍ സാദത്ത് അലി ഖാന്‍ എന്നയാള്‍ക്ക് പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന്റെ ബൈക്കിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു.
 
തലയിലടക്കം ഇദ്ദേഹത്തിന് അപകടത്തില്‍ പരിക്കേറ്റു. ചികിത്സയ്ക്കും മറ്റുമായി 10 ലക്ഷം രൂപ ചെലവായെന്ന് കാട്ടി മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അപകട സമയത്ത് ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 5.61 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരമായി വിധിച്ചത്. ഇതിനെതിരെ ഇദ്ദേഹം നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article