നാമക്കല്‍: തമിഴ്‌നാട്ടില്‍ ബസ് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന്‍ ഷിബു വര്‍ഗീസ് (10) റിജോ, വാഹനത്തിന്റെ ഡ്രൈവറായിരുന്ന സിദ്ധാര്‍ഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 15പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തു വെച്ചായിരുന്നു അപകടമുണ്ടായത്. പള്ളക്കപാളയത്തേക്ക് പോയ ലോറിയുടെ പിന്നില്‍ ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.