വീണ്ടും സെല്‍ഫി ദുരന്തം; ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ മരിച്ചു

വെള്ളി, 21 ഏപ്രില്‍ 2017 (15:33 IST)
സെല്‍ഫിയെടുക്കവേ രണ്ട് യുവാക്കള്‍ ട്രയിന്‍ തട്ടി മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. ബീഹാറിലെ കത്തിഹര്‍ ജില്ലയിലാണ് സംഭവം നടന്നത്. സമീര്‍ ചൌദരി, റോഷന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ബീഹാറിലെ കോഷി ലാല്‍ പാലത്തിന്റെ മുകളിലൂടെ ട്രയിന്‍ കടന്നു പോകുന്നത് സെല്‍ഫി എടുക്കന്നതിനിടയിലാണ് അപകടം. 
 
മൂന്നാമത്തെ യുവാവ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ട്രെയില്‍ അടുത്തെത്തുന്ന സമയത്ത് സെല്‍ഫി എടുക്കാനാണ് ഇവര്‍ പദ്ധതിയിട്ടതെന്ന് പൊലീസ് അറിയിച്ചു. രണ്ട് യുവാക്കളും തല്‍ക്ഷണം മരിച്ചതായി പൊലീസ് അറിച്ചു.
 

വെബ്ദുനിയ വായിക്കുക