ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാര്‍ക്കെതിരെ ആസിഡ് ആക്രമണം

ശ്രീനു എസ്
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (16:26 IST)
ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാര്‍ക്കെതിരെ ആസിഡ് ആക്രമണം. ഗോണ്ട നഗരത്തില്‍ 8,12,17 വയസുള്ള പെണ്‍കുട്ടികള്‍ക്കെതിരെയാണ് അജ്ഞാതര്‍ ആസിഡ് ആക്രമണം നടത്തിയത്. ഇതില്‍ മുതിര്‍ന്ന പെണ്‍കുട്ടിയുടെ മുഖത്താണ് ആസിഡ് വീണത്.
 
മൂത്തകുട്ടിക്ക് മുപ്പതുശതമാനത്തോളം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റുരണ്ടുപേര്‍ക്കും പൊള്ളല്‍ സാരമല്ല. കുട്ടികള്‍ രാത്രി കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article