പീഡിപ്പിച്ചു എന്ന പരാതി നല്കിയ യുവതിയെ തന്നെ യുവാവ് വിവാഹം ചെയ്തു. യുവാവ് വിവാഹ വേദിയിലെത്തിയത് വിലങ്ങണിഞ്ഞ നിലയില്‍. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് ഇത്തരത്തില്‍ ഒരു അപൂര്‍വ്വ വിവാഹം നടന്നത്.
ബീഹാര്‍ സ്വദേശിയും എന്‍ജിനീയറുമായ റിതേഷ് കുമാറാണ് പീഡിപ്പിച്ച യുവതിയെ തന്നെ വിവാഹം ചെയ്തത്. 23 കാരിയായ സുദീപ്തി കുമാരിയാണ് കഥയിലെ നായിക. ഫെയ്സ്ബുക്ക് വഴി പ്രണയത്തിലായിരുന്നു ഇവര്‍. എന്നാല്‍ പ്രണയം പാതിവഴിയില്‍ റിതേഷ് ഉപേക്ഷിച്ചതാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമായത്.
ദളിത് യുവതിയായ തനിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും പീഡനത്തിനിരയാക്കിയെന്നും യുവതി പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് റിതേഷിനെ പൊലീസ് അറസ്റ്റ് ചെയുകയായിരുന്നു. എന്നാല്‍ ജയില്‍ വാസത്തിനിടെയില്‍ റിതേഷ് കുമാറിന് മനം മാറ്റം ഉണ്ടാകുകയും വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നു.