മദനിയുടെ ജാമ്യം സുപ്രീംകോടതി വീണ്ടും നീട്ടി

Webdunia
വെള്ളി, 31 ഒക്‌ടോബര്‍ 2014 (12:33 IST)
ചികിത്സക്കായി ജാമ്യം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഒരാഴ്ചത്തേക്ക് കൂടിയാണ് അദ്ദേഹത്തിന്റെ ജാമ്യം നീട്ടി നല്‍കിയത്.

ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഭിഭാഷകരുടെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റിവെക്കണമെന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജസ്റ്റിസ് ജെ ചേലമേശ്വര്‍ അധ്യക്ഷനായ ബഞ്ചാണ് ജാമ്യം നീട്ടി നല്‍കിയത്. അടുത്ത വെള്ളിയാഴ്ച ജസ്റ്റിസ് ജെ ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് കേസ് വീണ്ടും പരിശോധിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.