മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി തര്‍ക്കം. കലാമിന്റെ ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് ശ്രീജന്‍ പാലിന് അധികാരമില്ലെന്ന് കാട്ടി കലാമിന്റെ ഓഫിസ് ഔദ്യോഗിക വെബ്സൈറ്റ് അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ തന്നെ കലാം അധികാരപ്പെടുത്തിയിട്ടുണ്ട് എന്നാണ് ശ്രീജന്‍ പാല്‍ സിംഗിന്റെ വാദം.
കലാമിന്റെ അവസാന നിമിഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശ്രീജന്‍ പാല്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്. കലാമിന്റെ പേരിലുള്ളതോ കലാമിന്റെ ഓര്‍മ്മയ്ക്കായുള്ളതോ ആയ എല്ലാ ഫോസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകളും നിര്‍ജ്ജീവമാക്കാന്‍ ശ്രീജന്‍ പാല്‍ സിംഗിനോട് നേരത്തെ ഉപദേശിച്ചിരുന്നുവെന്നും ശ്രീജന്‍ പാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതുന്ന പോസ്റ്റുകളുടെ ഉത്തരവാദിത്തം ആ ഓഫിസിനില്ലെന്നും.