പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ നഷ്ടപ്പെട്ട കാഴ്ച ശക്തി തിരികെ ലഭിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹത്തിന്റെ ഡോക്ടറായ ഐസക് മത്തായി. നിലവിലെ കാഴ്ച ശക്തി നഷ്ടമാകാതിരിക്കാനുള്ള ചികിത്സയാണ് ഇനി നല്‍കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമേഹ ചികില്‍സയാണ് അടിയന്തരമായി ആരംഭിക്കേണ്ടത്.
പ്രമേഹം നിയന്ത്രണ വിധേയമാക്കിയാല്‍ മാത്രമേ നേത്രശസ്ത്രക്രിയ നടത്താനാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കാലിന്റെ ചലനശേഷി തിരിച്ചെടുക്കാനും ആവശ്യമായ ചികിത്സ നടത്തുമെന്നും സൌഖ്യയുടെ എംഡിയും മദനിയുടെ ഡോക്ടറുമായ ഐസക് മത്തായി പറഞ്ഞു.
നേരത്തെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടാതിരിക്കാന്‍ ഉടന്‍ നേത്രശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് സൌഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് നിര്‍ദേശിച്ച പല ചികില്‍സാ രീതികളും പിന്നീട് മദനിക്ക് നല്‍കാതിരുന്നതാണ് ആരോഗ്യ സ്ഥിതി ഗുരുതരമാകാന്‍ കാരണമായതെന്നും റിപ്പോര്‍ട്ട് ഉണ്ട്.