തെരഞ്ഞെടുപ്പിന് തയ്യാര്‍: കെജ്രിവാള്‍

വെള്ളി, 30 മെയ് 2014 (16:08 IST)
ഡല്‍ഹി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിര്‍പ്പില്ലെന്നും തങ്ങള്‍ തയ്യാറായി ഇരിക്കുകയാണെന്നും കെജ്രിവാള്‍ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരിക്കണോ എന്ന് ജനങ്ങളോട് ചോദിക്കേണ്ടതുണ്ടെന്നും അതിനാല്‍ നിയമസഭ പിരിച്ച് വിടരുതെന്ന് ആവശ്യപ്പെട്ട് എഎപി ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ സാങ്കേതിക പ്രശ്നങ്ങളുള്ളതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തുക മാത്രമാണ് പരിഹാരമെന്നും ലഫ്റ്റനന്‍്റ് ഗവര്‍ണര്‍ നജീബ് ജംഗ് അറിയിച്ചതിനാലാണ് എഎപി നിലപാട് മാറ്റിയത്.

ലോകസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം നടന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ 20 ല്‍ 16 പേരും സര്‍ക്കാര്‍ രൂപീകരണത്തെ അനുകൂലിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് ജനങ്ങളോട് അഭിപ്രായം തേടിയതെന്നും നിയമസഭ പിരിച്ചുവിടരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ചതെന്നും കെജ്രിവാള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക