പണമില്ല, സംഭാവന തേടി ആം ആദ്മി

Webdunia
ചൊവ്വ, 14 ജൂലൈ 2015 (16:46 IST)
പാർട്ടി‍യുടെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് ജനങ്ങളുടെ സഹായം തേടി ആം ആദ്മി നേതൃത്വം. ഡൽഹി തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പാർട്ടിയുടെ സമ്പത്ത് തീർന്നു പോയെന്നും തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഇനി ജനങ്ങളുടെ സഹായം വേണമെന്നും പാർട്ടി അധ്യക്ഷൻ  അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
 
അധികാരത്തിലേറി കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പാര്‍ട്ടി ഫണ്ടെല്ലാം ചെലവായി തീര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പണം വേണം. അതു ജനങ്ങളില്‍ നിന്നും സ്വീകരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഓരോരുത്തരും 10 രൂപയെങ്കിലും വച്ച് സംഭാവന നല്‍കണം കേജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു. ഞങ്ങള്‍ക്കു വേണമെങ്കില്‍ മറ്റു പല തെറ്റായ മാര്‍ഗങ്ങളിലൂടെയും പണം കണ്ടെത്താം. എന്നാല്‍ ഒരിക്കലും അങ്ങനെ ചെയ്യുന്നവരല്ല ഞങ്ങള്‍. നിങ്ങള്‍ നല്‍കുന്ന ഓരോ 10 രൂപയും സത്യസന്ധമായി ഭരണം നടത്താന്‍ ഞങ്ങളെ പ്രേരിപ്പിക്കും കെജ്രിവാള്‍ പറഞ്ഞു.