ഫേസ്ബുക്കില്‍ അശ്ലീല പേജ് തുടങ്ങിയ തമിഴ്നാട് സ്വദേശി ആന്ധ്രപ്രദേശില്‍ അറസ്റ്റിലായി. തമിഴ്നാട് സ്വദേശിയായ യാദവ് മണികണ്ഠനാണ് (27) അറസ്റ്റിലായത്. കഴിഞ്ഞ മൂന്നുമാസമായി ഇയാള്‍ ഫേസ്ബുക്ക് പേജില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നത്.
ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്നും തമിഴ്നാട് പോലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. തിരുപ്പതിയില്‍ പലചരക്കുകട നടത്തി വരികയായിരുന്നു ഇയാള്‍. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ മാത്രം പോസ്റ്റ് ചെയ്യുന്ന പേജുകള്‍ തമിഴില്‍ വര്‍ധിച്ചു വരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.