കുഴഞ്ഞുവീണയാളെ നഗരം കറക്കി സ്വകാര്യ ബസ്സ് ജീവനക്കാർ; യാത്രക്കാരൻ മരിച്ചു

Webdunia
ഞായര്‍, 1 ഏപ്രില്‍ 2018 (17:29 IST)
കോച്ചി: ട്രിപ്പു മുടങ്ങുന്നതയിരുന്നു ബസ് ജീവനക്കാർ പറഞ്ഞ ന്യായം. കുഴഞ്ഞുവീണ യാത്രക്കാരനുമായി ബസ് അരമണിക്കൂറോളം നഗരത്തിലൂടെ സഞ്ചരിച്ചു. കൊച്ചിയിലെ നിരവധി ആശുപത്രികൾക്ക് മുന്നിലൂടേ സഞ്ചരിച്ചിട്ടും കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തികാൻ ബസ്സ് ജീവനക്കാർ തയ്യാറായില്ല.  
 
കൊച്ചിയിലാണ് സംഭവം. എം ജി റോഡിൽഡിൽ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസ്സിൽ കയറിയ വയനാട് സ്വദേശി ലക്ഷ്മണൻ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അപസ്മാരവും അനുഭവപ്പെട്ട ലക്ഷ്മണനെ ആശുപത്രീയിൽ എത്തിക്കാൻ ബസ്സ് ജീവനക്കാർ തയ്യാറായില്ല. തങ്ങളൂടെ ബസ്സ് ഇടിച്ചല്ലല്ലൊ ഇയാൾ കുഴഞ്ഞു വീണത് എന്ന തർക്കം ഉന്നയിക്കുകയായിരുന്നു ബസ് ജീവനക്കർ. ബോധം വരുമ്പോൾ ഇയാൾ എഴുന്നേറ്റ് പോയിക്കൊള്ളും എന്നും ബസ് ജീവനക്കാർ പറഞ്ഞതായി സഹയാത്രികൻ പറയുന്നു.                  
 
ബസിലെ സഹയാത്രികൻ ശക്തമായി പ്രതികരിച്ചതിനെ തുടർന്ന് ലക്ഷ്മണനെ ഇടപ്പള്ളിയിൽ വഴിയിൽ ഇറക്കുകയായിരുന്നു. തുടർന്ന് സഹയാത്രികനായ ആൾ ഇദ്ദേഹത്തെ അശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും കുഴഞ്ഞ് വീണ് 45 മിനിറ്റുകൾ കഴിഞ്ഞിരുന്നു. ആശുപത്രിയിലെത്തുന്നതിനു മുൻപ് തന്നെ ഇയാൾ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. 
 
മരണപ്പെട്ട ലക്ഷ്മണന്റെ ബന്ധുക്കൾ എളമക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എറണാകുളത്തെ ഒരു ഹൊട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു മരണപെട്ട ലക്ഷ്മണൻ. 

അനുബന്ധ വാര്‍ത്തകള്‍

Next Article