നാട്ടിലെത്താൻ സഹായിക്കണം എന്ന് കരഞ്ഞപേക്ഷിച്ച് മലയാളി യുവതികളുടെ വീഡിയോ നവമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഒരു മുറിക്കുള്ളിൽ നിന്നുമാണ് വീഡിയോ. ആറു മലയാളി യുവതികളെ ദൃശ്യത്തിൽ കാണാം. എന്നാൽ ഇവരുടെ പേരുകളോ എവിടെ നിന്നാണ് ദൃശ്യം പോസ്റ്റ് ചെയ്തിരുക്കുന്നത് തുടങ്ങിയ വിവരങ്ങളൊന്നും തന്നെ ഇതേവരെ ലഭ്യമായിട്ടില്ല. ശമ്പളമില്ലാതെ നരകജീവിതം അനുഭവിക്കുകയാണ് തങ്ങൾ എന്നാണ് ഇവർ വീഡിയോയിലൂടെ പറായുന്നത്.
രണ്ട് വർഷം മുൻപ് ആശുപത്രി ജോലിക്കു വേണ്ടിയാണ് തങ്ങൾ വിദേശത്തെത്തിയതെന്നും എന്നാൽ തങ്ങൾക്ക് ഇതേവരെ വിസനൽകിയില്ലെന്നും ഇവർ പറയുന്നു. വിസ ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ ജോലിക്ക് പോകാൻ സാധിചിട്ടില്ല. അതിനാൽ ഇപ്പോൽ എല്ലാവരും വീട്ടുജോലിയാണ് ചെയ്യുന്നത്. എന്നാൽ ഇതിനു പോലും രണ്ട് വർഷമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.