കിം ജോങ് ഉന്നിന്റെ നിലപാട് സ്വാഗതാർഹം: ഐക്യ രാഷ്ട്ര സഭ

വെള്ളി, 30 മാര്‍ച്ച് 2018 (19:10 IST)
ന്യൂയോര്‍ക്ക്: ആണവ നിരായുധീകരണത്തിന് തയ്യാറാണെന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്ര സഭ. 
 
കിമ്മിന്റെ പ്രസ്താവന അഭിനന്ദനാര്‍ഹമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് വ്യക്തമാക്കി. നിലവിലെ സംഭവവികാസങ്ങള്‍ ലോകസമാധാനത്തിലേക്കു നയിക്കുന്നതാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 
 
ചൈനീസ് സന്ദര്‍ശനത്തിലാണ് കിം തന്റെ നിലപാട് വ്യക്തമാക്കിയത്. ഉത്തരകൊറിയയുടെ ആത്മാര്‍ഥത അംഗീകരിക്കാന്‍ അമേരിക്ക ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ തയ്യാറാവുകയാണെങ്കിൽ ആണവ നിരായുധീകരണം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്. 
 
ആണവായുധങ്ങളുടെ കാര്യത്തിൽ കിം നിലപാട് മയപ്പെടുത്തുന്നത് ലോകരാജ്യങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ട്. ബദ്ധ ദക്ഷിണ കൊറിയയുമായി ചർച്ച നടത്താനും കിം തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍