സഹോദരന്റെ മരണത്തില്‍ മനംനൊന്ത യുവതി സഹോദരന്റെ ചിതയില്‍ ചാടി മരിച്ചു. ജയ്പൂരിലെ ദുങ്കാര്‍പൂര്‍ ജില്ലയിലാണ് ഈ സംഭവം നടന്നത്. ദുര്‍ഗ്ഗയെന്ന മുപ്പത്തിയഞ്ചുകാരിയാണ് സഹോദരനായ വേലാറാമിന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്.
ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ദുര്‍ഗയും അവരുടെ മൂന്ന് മക്കളും സഹോദരന്റെ കൂടെയായിരുന്നു താമസം. കഴിഞ്ഞ ദിവസമുണ്ടായ റോഡപകടത്തിലാണ് ദുര്‍ഗയുടെ സഹോധരന്‍ വേലാറാം മരണപ്പെട്ടത്. മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം ശ്മശാനത്തില്‍ നിന്നും എല്ലാവരും പോയതിനു പിന്നാലെ ദുര്‍ഗ്ഗ ചിതയിലേക്ക് ചാടുകയായിരുന്നു.
ഉടന്‍ തന്നെ ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ദുര്‍ഗയെ തടയാന്‍ സാധിച്ചില്ല. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും യുവതിയുടെ ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് അന്ത്യവും സംഭവിച്ചു.