മതവികാരം വ്രണപ്പെടുത്തുന്നു; ഗോഡ്ഫാദര്‍ ബിയര്‍ നിരോധിക്കണമെന്ന് ഹര്‍ജി

Webdunia
ശനി, 2 ജൂലൈ 2016 (16:17 IST)
മതവികാരം വ്രണപ്പെടുത്തുന്നതിനാല്‍ ഗോഡ്ഫാദര്‍ ബിയര്‍ നിരോധിക്കണമെന്ന് ഹര്‍ജി. ദൈവത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന 'ഗോഡ്' എന്ന വാക്ക് ബിയറുമായി ചേര്‍ത്ത് പറയുന്നത് മതവിഭാഗങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുമെന്ന് ചൂണ്ടികാട്ടിയാണ് ജന്‍ ചേത്‌ന മഞ്ച് എന്ന സംഘടന ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 
 
ഗോഡ് എന്ന വാക്കിനും ഫാദര്‍ എന്ന വാക്കിനും മതപരമായ പ്രാധാന്യമുണ്ട്. ബിയര്‍ നിര്‍മാതാക്കള്‍ മനപ്പൂര്‍വ്വം മതവികാരം വ്രണപ്പെടുത്തുകയാണ്. നഗരത്തിലെ അംഗീകൃത ഷോപ്പുകളിലെല്ലാം ഡല്‍ഹി സര്‍ക്കാര്‍ ഗോഡ്ഫാദര്‍ നിരോധിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.
 
ഇതുമാത്രമല്ല, ഗോഡ്ഫാദര്‍ നിര്‍മ്മാതാക്കള്‍ രണ്ട് ഇംഗ്ലീഷ്, ഹിന്ദി ദേശീയ പത്രങ്ങളിലൂടെ ജനങ്ങളോട് മാപ്പ് പറയണമെന്നും ഹര്‍ജിക്കാര്‍ പറയുന്നു. അടുത്തയാഴ്ച ഹര്‍ജിയില്‍ വാദം കേട്ടേക്കും.

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article