98കാരിക്ക് ജീവപര്യന്തം തടവ്

Webdunia
വെള്ളി, 25 ജനുവരി 2013 (16:01 IST)
PRO
PRO
കൊലക്കേസ് പ്രതിയായ 98കാരിക്ക് ജീവപര്യന്തം തടവുശിക്ഷ. ഗാസിയാബാദ് രാംഗഡ് സ്വദേശിനിയായ ഫൂല്‍വതിയ്ക്കാണ് ശിക്ഷ വിധിച്ചത്. 16 വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇവരുടെ മകന്‍ സത്‌വീറിനും ശിക്ഷ ലഭിച്ചു.

ഫൂല്‍വതിയും ഭര്‍ത്താവ് ചന്ദ്രദാസും മകനും ചേര്‍ന്ന് സമീപത്തുള്ള ബലക്രം എന്നയാളെ കൊലപ്പെടുത്തി എന്നാണ് കേസ്. തന്റെ ഭാര്യയോട് സത്‌വീര്‍ മോശമായി പെരുമാറിയത് ബലക്രം ചോദ്യം ചെയ്തു. ഇതിലുള്ള വിരോധം മൂലം സത്‌വീറും മാതാപിതാക്കളും ചേര്‍ന്ന് 1996 ഡിസംബര്‍ ആറിന് അയാളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.

ബലക്രം പിന്നീട് ആശുപത്രിയില്‍ മരിച്ചു.