24 മണിക്കൂറിനിടെ 5,609 പുതിയ കേസുകൾ, 132 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,12.369

Webdunia
വ്യാഴം, 21 മെയ് 2020 (10:01 IST)
24 മണിക്കൂറിനിടെ രാജ്യത്ത് വീണ്ടും 5000 ലധികം രോഗബാധിതർ. 5,609 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,12.369 ആയി ഉയർന്നു. 132 പേരാണ് കഴിഞ്ഞ ദിവസം മാത്രം മരിച്ചത്. ഇതോടെ മരണ സംഖ്യ 3,425 ആയി 
 
63,624 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 45,300 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മാഹാരാഷ്ട്രയിൽ മാത്രം രോഗബധിതരുടെ എണ്ണം 40,000 ലേക്ക് അടുക്കുകയാണ് 39,297 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കന്നത്. തമിഴ്നാട്ടിൽ 13,191 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു, ഗുജറാത്തിൽ 12,537 പേർക്കും ഡൽഹിയിൽ 11,088 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്,  

അനുബന്ധ വാര്‍ത്തകള്‍

Next Article