ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഔദ്യോഗിക ഭൂപടം പുറത്തിറക്കിയ നേപ്പാളിന്റെ നടപടി അംഗീകരിക്കാനാകില്ല എന്ന് കേന്ദ്ര സർക്കാർ. നേപ്പാളിന്റെ നിലപാട് ഏകപക്ഷീയമാനെന്നും പ്രാദേശിക അവകാശവാദങ്ങളുടെ കൃത്രിമ തെളിവുകൾ ഇന്ത്യ അംഗീകരിയ്ക്കില്ല എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗങ്ങളായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയവ നേപ്പാളിന്റെ പ്രാദേശങ്ങളായി ചിത്രീകരിച്ചുകൊണ്ടാണ് നേപ്പാൾ പുതിയ ഭൂപടം പുറത്തിറക്കിയിരിയ്ക്കുന്നത്.
ഇവയുടെ നിയന്ത്രണം തിരികെപിടിയ്ക്കുന്നതിനായി നയതന്ത്ര സമ്മർദ്ദം ശക്തിപ്പെടുത്തുമെന്ന് നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി വ്യക്തമാക്കിയിരിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിനുള്ള ഉപയകക്ഷി ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് നേപ്പാൾ ഭൂപടം പുറത്തിറക്കിയിരിയ്ക്കുന്നത്. ഇത്തരം നീതീകരിയ്ക്കാൻ സാധിയ്ക്കാത്ത കാർട്ടോഗ്രാഫിക് വദങ്ങളിൽനിന്നും വിട്ടുനിൽക്കാനും, ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ വഹുമാനിയ്ക്കാനും നേപ്പാളിനോട് ആവശ്യപ്പെടുന്നു എന്നും ആഭ്യന്തര മന്ത്രാലയം മറുപടി നൽകി.