ജനശതാബ്ദിയും നേത്രാവതിയും മംഗളയും ജൂൺ ഒന്നുമുതൽ ഓടും, ടിക്കറ്റ് ബുക്കിങ് ഇന്നുമുതൽ, 200 ട്രെയിനുകളുടെ പട്ടിക ഇങ്ങനെ !

വ്യാഴം, 21 മെയ് 2020 (09:02 IST)
ലോക്ഡൗണിനെ തുടർന്ന് രാജ്യത്ത് നിർത്തിവച്ച ട്രെയിൻ സർവീസുകൾ ജൂൺ ഒന്നുമുതൽ ഭാഗികമായി പുനരാരംഭിയ്ക്കാൻ ഇന്ത്യൻ റെയിൽവേ. ജൂൺ 1 മുതൽ സർവീസ് നടത്തുന്ന 200 ട്രെയിനുകളുടെ പട്ടിക ഇന്ത്യൻ റെയിൽവേ പുറത്തുവിട്ടു. യാത്രകൾക്കായുള്ള ടിക്കറ്റ് ബുക്കിങ് ഇന്നുമുതൽ ആരംഭിയ്ക്കും ഐആർസി‌ടിസിയുടെ വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിയ്ക്കു. 
 
കേരളത്തിൽ കോഴിക്കോട്-തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം, ജനശദാബ്ദി ട്രെയിനുകൾ സർവീസ് നടത്തും. നിസാമുദ്ദീൻ-എറണാകുളം തുരന്തോ, എക്സ്‌പ്രെസ്, ഹസ്രത് ജിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രെസ്, മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രെസ് എന്നി ട്രെയിനുകളും സർവീസ് സടത്തും. ആഭ്യന്തര അരോഗ്യ മന്ത്രാലയങ്ങളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ട്രെയിൻ സർവീസുകൾ ഭാഗികമായി പുനരാരംഭിയ്ക്കാൻ റെയിൽവേ തീരുമാനിച്ചത്.     

Indian Railways has released the list of the 200 trains which will be operated from 1st June: Government of India pic.twitter.com/U1SmC4Bn8C

— ANI (@ANI) May 20, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍