നാല് സംസ്ഥാനങ്ങളിലേക്ക് പുതിയ ഗവര്‍ണര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍ ഗവര്‍ണറായി ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗും കര്‍ണാടകയില്‍ ഗുജറാത്ത് നിയമസഭ സ്പീക്കര്‍ വജ്ജുഭായി വാലയും മഹാരാഷ്ട്രയില്‍ വാജ്പേയി സര്‍ക്കാരിലെ മന്ത്രിയായിരുന്ന സി വിദ്യാസാഗര്‍ റാവുവും ഗോവയില്‍ മുന്‍ ബി ജെ പി മഹിളാ മോര്‍ച്ച പ്രസിഡന്റ് മൃദുല സിന്‍ഹയും നിയമിതരായി.
മിസോറാമിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് ശങ്കരനാരായണന്‍ കഴിഞ്ഞദിവസം രാജിവെച്ചതോടെയാണ് മഹാരാഷ്ട്രയില്‍ ഒഴിവുവന്നത്. ഈ സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരുടെ പേരുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശിപാര്‍ശ ചെയ്തു.
കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ രാജി വെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഷീല ദീക്ഷിതിനെ മിസോറാമിലേക്ക് മാറ്റിയേക്കുമെന്നും അഭ്യൂഹം ശക്തമാണ്.