നാഗ്പൂരിൽ രക്തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച് ഐ വി, ഒരാൾ മരിച്ചു

Webdunia
വ്യാഴം, 26 മെയ് 2022 (11:11 IST)
മഹാരാഷ്ട്രയിൽ രക്തം സ്വീകരിച്ചതിനെ തുടർന്ന് നാല് കുട്ടികൾക്ക് എച്ച്ഐവി പകർന്നു. ഇതിലൊരാൾ മരിച്ചു. നാഗ്പൂരിലാണ് സംഭവം സംഭവത്തെ പറ്റി അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡപ്യൂട്ടി ഡയറക്ടർ ഡോ. ആർ.കെ. ധാകട്ടെ അറിയിച്ചു.
 
ഒരേ രക്തബാങ്കിൽ നിന്നാണോ ഈ നാല് കുട്ടികളും രക്തം സ്വീകരിച്ചതെന്നും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതെയാണോ രക്തബാങ്ക് പ്രവർത്തിച്ചിരുന്നതെന്നും പരിശോധിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article