ഹരിയാനയിലെ നൂഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റങ് ദളിന്റെയും നേതൃത്വത്തിലുള്ള ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷം സമീപജില്ലകളിലേക്ക് വ്യാപിക്കുന്നു. 2 ഹോം ഗാര്‍ഡുമാരടക്കം 3 പേര്‍ ഇതുവരെ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം വ്യാപിച്ചതോടെ പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചിട്ടുണ്ട്. നിരോധന ഉത്തരവുകളും പുറപ്പെടുവിച്ചു.
ഘോഷയാത്ര തടയാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ നടന്ന സംഘര്‍ഷത്തിലാണ് മൂന്നാമതൊരാള്‍ മരിച്ചത്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും കടകളും അഗ്‌നിക്കിരയാക്കപ്പെട്ടിട്ടുണ്ട്. അക്രമം രൂക്ഷമായതോടെ സര്‍ക്കാര്‍, സ്വകാര്യവാഹനങ്ങളെയാണ് കലാപകാരികള്‍ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ഗുരുഗ്രാം സോഹ്ന ഹൈവേയിലേക്ക് അക്രമം വ്യാപിക്കുകയും അവിടെ പോലീസിനെതിരെ കല്ലേറ് നടന്നതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് നൂഹ്, ഗുരുഗ്രാം പല്‍വാല്‍,ഫരീദാബാദ് എന്നിവിടങ്ങളില്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.വിടങ്ങളിലെ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.