ഹാദിയക്കേസില്‍ സുപ്രിംകോടതിയുടെ നിരീക്ഷണം. ഹിന്ദു മതത്തില്‍ നിന്നും ഇസ്ലാം മതം സ്വീകരിച്ച് വിവാഹിതയായ ഹാദിയയുടെ സംരക്ഷണാവകാശം പൂര്‍ണമായും പിതാവിനല്ലെന്ന് സുപ്രിംകോടതി. ഹാദിയ 24 വയസ്സുള്ള യുവതിയാണെന്നും തിരഞ്ഞെടുപ്പിനുള്ള അവകാശം അവര്‍ക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് മാറ്റിവെയ്ക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടതനുസരിച്ച് കേസ് മാറ്റിവെച്ചു. വാദം ഇന്ന് നടന്നില്ല.
വാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്നും കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്നും പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹം മെയ് 24നായിരുന്നു കേരള ഹൈക്കോടതി റദ്ദാക്കിയത്.
തന്റെ മകളെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി.