പന്നിപ്പനി: ഉത്തര്‍പ്രദേശില്‍ രണ്ട് മരണം

Webdunia
ശനി, 17 ജനുവരി 2015 (11:19 IST)
ഉത്തര്‍പ്രദേശില്‍ പന്നിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു. ഇവര്‍ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ഉത്തര്‍പ്രദേശിലെ ആരോഗ്യവകുപ്പ് അധികൃതരാണ് ഇവരുടെ മരണം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇവരെ ഈ മാസം ഏഴിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ നേരിട്ട കാലതാമസം രോഗം തിരിച്ചറിയുന്നതിനും ചികില്‍സ നടത്തുന്നതിനും തടസ്സമായെന്ന്  സര്‍ക്കാര്‍ വക്താവ് പറഞ്ഞു. രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍  ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പന്നിപ്പനി നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ടകാര്യമില്ലെന്നും ഉത്തര്‍പ്രദേശിലെ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.