ബിഹാറില്‍ കോടതി വളപ്പില്‍ സ്ഥോടനം; 2 മരണം

Webdunia
വെള്ളി, 23 ജനുവരി 2015 (13:46 IST)
ബിഹാറിലെ ആര കോടതി വളപ്പില്‍  ചാവേര്‍ സ്ഫോടനം. സ്ഫോടനത്തില്‍ 2 പേര്‍ മരിച്ചു. സ്ഫോടനം നടത്തിയ സ്ത്രീയും പൊലീസുകാരനുമാണ് മരിച്ചതെന്നാണ് റീപ്പോര്‍ട്ടുകള്‍ .14 സ്ഫോടനത്തില്‍  പേര്‍ക്കേറ്റിട്ടുണ്ട്.  പഴ്സുമായി എത്തിയഒരു  യുവതിയാണ് കോടതി വളപ്പില്‍ സ്‌ഫോടനം നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പരിക്കേറ്റ ഒരു പൊലീസുകാരന്‍ ഉള്‍പ്പടെയുള്ളവരുടെ സ്ഥിതി ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.