കോളേജ് വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നു

Webdunia
ഞായര്‍, 30 നവം‌ബര്‍ 2014 (12:05 IST)
സഹപാഠിയായ പെണ്‍കുട്ടിയെ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ശല്യപ്പെടുത്തുന്നത് എതിര്‍ത്ത കോളെജ് വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു. പ്രഗതി മഹാവിദ്യാലയ കോളെജിലെ ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഹര്‍ഷവര്‍ദ്ധനാണ് കൊല്ലപ്പെട്ടത്.

ഹര്‍ഷവര്‍ദ്ധനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍  ക്ലാസില്‍ കയറി തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹര്‍ഷവര്‍ദ്ധനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.