മോഡിക്കൊപ്പം 18 ക്യാബിനറ്റ് മന്ത്രിമാര്‍ അധികാരമേല്‍ക്കും; പട്ടിക കൈമാറി

Webdunia
തിങ്കള്‍, 26 മെയ് 2014 (10:19 IST)
ഇന്ന് വൈകിട്ട് നരേന്ദ്ര മോഡി ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അദ്ദേഹത്തിനൊപ്പം 18 ക്യാബിനറ്റ് മന്ത്രിമാരും അധികാരമേല്‍ക്കും. മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ക്ഷണമില്ല. മന്ത്രിമാരുടെ പട്ടിക മോഡി രാഷ്ട്രപതിക്ക് കൈമാറി.
 
മന്ത്രിസഭയിലെ അംഗങ്ങള്‍ ഇവരാണ്: രാജ്നാഥ് സിംഗ്(ആഭ്യന്തരം), അരുണ്‍ ജെയ്‍റ്റ്‍ലി(ധനകാര്യം), സുഷമ സ്വരാജ്(വിദേശകാര്യം), അനന്ത് കുമാര്‍ (പാര്‍ലമെന്ററി കാര്യം)‍, നിതിന്‍ ഗഡ്കരി, നജ്മ ഹെപ്തുള്ള,​ ഉമാഭാരതി, രവിശങ്കര്‍ പ്രസാദ്, വെങ്കയ്യ നായിഡു, ഗോപിനാഥ് മുണ്ടെ, ഹര്‍ഷവര്‍ധന്‍,​ മേനക ഗാന്ധി, പിയൂഷ് ഗോയല്‍, വികെ സിംഗ്, ജിതേന്ദര്‍ സിംഗ്,​ നിര്‍മല സീതാരാമന്‍, ഉപേന്ദ്ര കുശ്‍വാഹ, രാം വിലാസ് പസ്വാന്‍, കല്‍രാജ് മിശ്ര, തവര്‍ചന്ദ് ഗഹ്‍ലോട്ട്,​ ജുവല്‍ ഒറാം, റാവു ഇന്ദര്‍ജിത് സിംഗ്‍, കിരണ്‍ റിജ്ജു എന്നിവരാണ് ക്യാബിനറ്റ് മന്ത്രിമാര്‍.