18-കാരിയെ അര്‍ധ നഗ്നയായി നടത്തിച്ചു

Webdunia
ചൊവ്വ, 24 ജനുവരി 2012 (17:24 IST)
PRO
PRO
പതിനെട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അര്‍ധ നഗ്നയായി നടത്തിച്ചതായി പരാതി. പശ്ചിമ ബംഗാളിലെ സുരിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.

പെണ്‍കുട്ടിയുടെ രണ്ടാം ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നാണ് മര്‍ദ്ദനം അഴിച്ചുവിട്ടത്. ഈ പെണ്‍കുട്ടിയുടെ ആദ്യവിവാഹം മാസങ്ങള്‍ മാത്രമാണ് നീണ്ടുനിന്നത്. തുടര്‍ന്ന് ബന്ധുവായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായി. കഴിഞ്ഞ ആഴ്ച ഇവര്‍ വിവാഹിതരാവുകയും ചെയ്തു.

എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്പര്യം ഉണ്ടായിരുന്നില്ല. രോഷം പൂണ്ട അവര്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ഭര്‍ത്താവ് ഒളിവില്‍ പോയിരുന്നു. ഇയാളുടെ സഹോദരിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.