17 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു
പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സുഹൃത്തും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. പെണ്‍കുട്ടിയെ കാറില്‍ തട്ടി കൊണ്ടുപോയതിനു ശേഷമായിരുന്നു പീഡനം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ഒരാള്‍ ഒളിവിലാണ്.
പൊലീസില്‍ അറിയിച്ചാല്‍ കൊന്നു കളയുമെന്ന ഭീഷണിയെ അവഗണിച്ച് പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടു.തിങ്കളാഴ്ച വൈകിട്ട് പെണ്‍കുട്ടി വീടിനു പുറത്ത് ഫോണില്‍ സംസാരിക്കുമ്പോഴാണ് സംഭവം നടന്നത്. സുഹൃത്തും കൂട്ടരും കാറില്‍ വന്നുവെന്നും കാറിന് അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് കാറില്‍ വലിച്ചു കയറ്റിയതിനു ശേഷം ഫ്ലാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോടു പറഞ്ഞു.
സംഭവത്തില്‍ ഒരു ഒമ്പതാം ക്ലാസുകാരനും ഹോട്ടല്‍ തൊഴിലാളിയായ ഇരുപതുകാരനുമാണ് പിടിയിലായത്.23 വയസ്സായ ഒരു യുവാവാണ് ഒളിവില്‍ പോയത്.