സംഘർഷത്തിൽ 15 കേസുകൾ, ദേശീയ പതാക വലിച്ചെറിഞ്ഞോ എന്നറിയാൻ ഫോറൻസിക് പരിശോധന

Webdunia
ബുധന്‍, 27 ജനുവരി 2021 (09:59 IST)
ഡൽഹി: ട്രാക്ടർ റാലിയെ തുടർന്ന് ഡൽഹിയിലുണ്ടായ സംഘർഷത്തിൽ 15 കേസുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ്. അഞ്ച് കേസുകൾ ഈസ്റ്റേൺ റേഞ്ചിലാണ് രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്. ആക്രമം അഴിച്ചുവിട്ടവർക്കെതിരെ കർഷന നടപടി സ്വീകരിയ്ക്കാനാണ് പൊലീസിന്റെ തീരുമാനം. സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ചെങ്കോട്ടയിൽ സിഖ് കോടി ഉയർത്തിയതിൽ ഡൽഹി പൊലീസും ഇന്റലിജൻസ് ഏജൻസികളും അന്വേഷണം ആരംഭിച്ചു. സമരക്കാാർ ദേശീയ പതാക വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ ഡൽഹി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആധികാരികത പരിശോധിയ്ക്കാൻ ഫോറൻസിക് വിഭാഗത്തിന് നിർദേശം നൽകി. 

അനുബന്ധ വാര്‍ത്തകള്‍

Next Article